top of page

This is a free resource tailored for all medical practitioners / Migrant Workers n Singapore and elsewhere (such as the UAE) in light of the recent COVID-19 outbreak in migrant worker dormitories. 
It is appropriate for most settings - ED, GP, dormitory. Both text and audio are available.
Best viewed on mobile.

BOTH URGENT AND NON-URGENT PHONE TRANSLATIONS, DO NOT HESITATE TO CONTACT US FOR IMMEDIATE ASSISTANCE TO AVOID COMPROMISES IN PATIENT CARE.

Anchor 1

I am a doctor. I do not speak Malayalam. I will communicate with you using this website. Answer me in English as much as possible. Thank you.

ഞാനൊരു ഡോക്ടർ ആണ്. എനിക്ക് താങ്കളുടെ ഭാഷ (ഹിന്ദി , തമിഴ്, ബ്ംഗാളി, മലയാളം …)  അറിയില്ല. ഞാൻ താങ്കളോട്  ഈ വെബ്സൈറ്റ് വഴി സംവദിക്കുന്നതാണ്. കഴിയുന്നത്ര ആംഗലേയ (ഇംഗ്ലീഷ്) ഭാഷയിൽ ഉത്തരം പറയുക.  നന്ദി.

We understand that you are worried
and afraid about the Covid-19 situation.
Our doctors are only asking you these
questions because they want to
genuinely help you.


Hence, only if you answer these
questions to the best of your
knowledge/ability will our doctors be
able to correctly diagnose/assess your
condition and provide you with the right
treatment.


We humbly request you to co-operate
with us by answering these questions
honestly.

കോവിഡ് -19 അവസ്ഥയെക്കുറിച്ച് താങ്കൾ
ആശങ്കാകുലനാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.

ഞങ്ങളുടെ ഡോക്ടർമാർ നിങ്ങളോട് ഈ
ചോദ്യങ്ങൾ ചോദിക്കുന്നതിന് കാരണം അവർ
നിങ്ങളെ ആത്മാർത്ഥമായി സഹായിക്കാൻ
ആഗ്രഹിക്കുന്നു എന്നതാണ്.


അതിനാൽ, താങ്കളുടെ അറിവിലും , കഴിവിലും
ഏറ്റവും സത്യസന്ധമായി ഈ ചോദ്യങ്ങൾക്ക്
ഉത്തരം നൽകിയാൽ മാത്രമേ താങ്കളുടെ
രോഗാവസ്ഥ കൃത്യമായി നിർണ്ണയിക്കാനും
വിലയിരുത്താനും ശരിയായ ചികിത്സ
നൽകാനും ഞങ്ങളുടെ ഡോക്ടർമാർക്ക്
കഴിയൂ.


ഈ ചോദ്യങ്ങൾക്ക് സത്യസന്ധമായി ഉത്തരം
നൽകി ഞങ്ങളുമായി സഹകരിക്കാൻ ഞങ്ങൾ
താഴ്മയോടെ അഭ്യർത്ഥിക്കുന്നു.

താങ്കളുടെ പേരെന്താണ്?

What's your name?

Please give me your Work Permit

താങ്കളുടെ വർക്ക് പെർമിറ്റ് തരുക

In the last 14 days, did you meet anyone who has coronavirus?

കഴിഞ്ഞ  14 ദിവസത്തിൽ താങ്കൾ ഏതെങ്കിലും കൊറോണ വൈറസ് ബാധിച്ച ആരെങ്കിലുമായി സംപർക്കം ഉണ്ടായോ?

Anchor 2

Who? What is your relationship with them? 

ഉണ്ടായെങ്കിൽ അയാൾ ആരാണ്? താങ്കളുമായുള്ള ബന്ധം?

How many days ago did you meet them? (There is a number chart in the sidebar if they cannot answer)

എന്നാണ് കണ്ടത്? (ഓർമ്മയില്ലെങ്കിൽ കൂടെയുള്ള നമ്പർ ചാർട്ട് നോക്കുക)

How long were you with him/her?

അയാളുമായി താങ്കൾ എത്ര നേരം സംപർക്കം പുലർത്തി?

In the last 14 days, did you travel out of Singapore? If yes, tell us the countries in English.

കഴിഞ്ഞ  14 ദിവസത്തിൽ താങ്കൾ സിംഗപ്പൂറിനു   വെളിയിൽ (ഏതെങ്കിലും വിദേശ രാജ്യത്ത്) യാത്ര ചെയ്തുവോ? ഉണ്ടായെങ്കിൽ ഏതൊക്കെ രാജ്യങ്ങളിലാണ്  പോയത് (രാജ്യങ്ങളുടെ പേര് ഇംഗ്ളീഷിൽ പറയുക) (ഏതെങ്കിലും വിദേശ രാജ്യത്ത്) യാത്ര ചെയ്തുവോ? ഉണ്ടായെങ്കിൽ ഏതൊക്കെ രാജ്യങ്ങളിലാണ്  പോയത് (രാജ്യങ്ങളുടെ പേര് ഇംഗ്ളീഷിൽ പറയുക)

Do you have a fever?

താങ്കൾക്ക് പനിയുണ്ടോ?

Anchor 3

How many days?
(You may use this for multiple symptoms)

ഈ അവസ്ഥ തുടങ്ങിയിട്ട് എത്ര ദിവസമായി?

(ഇത് ബാക്കിയുള്ള രോഗ ലക്ഷണങ്ങൾക്കും ബാധകമാണ്)

Did you measure it with a thermometer? If you did, what was the highest reading?

താങ്കൾ ഒരു താപമാപിനി (തെർമോ മീറ്റർ) ഉപയോഗിച്ച് താങ്കളുടെ താപനില പരിശോധിച്ച് നോക്കിയോ? കണ്ട എറ്റവും കൂടിയ താപനില എത്രയായിരുന്നു?

മൂക്കൊലിപ്പ്?

Runny nose?

ചുമ?

Cough?

തൊണ്ട വേദന?

Sore throat?

ശ്വാസ തടസ്സം ?

Difficulty breathing? 

Bluish face or lips

മുഖത്തിനോ ചുണ്ടുകൾക്കോ നീലിമ ?

Loss of smell or taste

മണക്കുറവോ രുചിക്കുറവോ ?

Do you have diarrhoea? How many times a day?

വയറിളക്കം ഉണ്ടോ? ദിവസം എത്ര പ്രാവശ്യം പോകണം?

ത്വക്കിൽ ചുവന്നു തടിച്ചു വരിക തുടങ്ങിയവ ?

Rash?

എവിടെയെങ്കിലും വേദനയുണ്ടോ? പ്രത്യേകിച്ചും നെഞ്ചു വേദന?

Any pain?
Specifically, any chest pain?

വേദനയുള്ള സ്ഥലം തൊട്ടു കാണിക്കുക.

Point to the place.

Anchor 4

Do you have any past medical history?

താങ്കൾക്ക് വേറേ എതെങ്കിലും അസുഖങ്ങളുണ്ടോ?

Point to which ones.

Asthma
 

 

Pneumonia

Hypertension
 

Hyperlipidemia
 

Diabetes
 

Heart problems
 

Kidney problems

തഴെ കാണിച്ചവയിൽ ഏതെന്ന് കാണിക്കുക:

 

ആസ്ത്‍മ

 

ന്യൂമോണിയ

 

മനസ്സമർദ്ദം

 

രക്തത്തിൽ കൊഴുപ്പിന്റെ (കൊളെസ്റ്റെറോൾ) അളവു കൂടിയത്

 

പ്രമേഹം

 

ഹൃദയ സംബന്ധമായ അസുഖങ്ങൾ

 

വൃക്ക സംബന്ധമായ അസു

താങ്കൾക്ക് എതെങ്കിലും മരുന്നിന് അലെർജിയുണ്ടോ?

Do you have a drug allergy?

താങ്കൾ പുക വലിക്കുമൊ? ദിവസം എത്ര സിഗറെറ്റ്?

Do you smoke? If yes, how many cigarettes a day?

Do you drink? If yes, how much (number of bottles a week, type of alcohol)?

താങ്കൾ മദ്യപിക്കാറുണ്ടോ? ആഴ്ച്ചയിൽ എത്ര കുപ്പി?  ഏതു തരത്തിലുള്ള മദ്യം?

If you have any other problems, you can tell me in English.

താങ്കൾക്ക് വേറെ എതെങ്കിലും അസുഖങ്ങളോ വിഷമങ്ങളോ ഉണ്ടെങ്കിൽ എന്നോട് ഇംഗ്ലീഷിൽ പറയുക

How do you feel emotionally?
(Use thumbs up and down)

താങ്കളുടെ മാനസികനില ഇപ്പോൾ
എങ്ങനയുണ്ട്? (പെരുവിരൽ മുകളിലോട്ടോ
താഴെയ്ക്കോ ആക്കി കാണിക്കുക)

Do you have suicidal thoughts?

താങ്കൾക്ക് ആത്മഹത്യാ ചിന്തകളുണ്ടോ?

Anchor 5

I’m going to examine you. 
Tell me if you feel more pain.
Please remove your shirt.

ഞാൻ താങ്കളെ പരിശോധിക്കാൻ തുടങ്ങുകയാണ്. എപ്പോഴെങ്കിലും വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടനെ പറയുക.  താങ്കളുടെ ഷർട്ട് (കുപ്പായം) ഊരുക

Keep taking deep breaths through your mouth.

ദീർഘമായി വായ ഉപയോഗിച്ച് ശ്വാസോച്ഛ്വാസം ചെയ്യുക

Say "99" when I listen with my stethoscope. 

ഞാൻ സ്റ്റെതോസ്കോപ്പ് ഉപയോഗിക്കുമ്പോൾ 99 എന്ന് പറയുക.

I'm going to put this cotton bud into your nostril. You will feel strange but it is not painful

Anchor 6

ഞാൻ ഈ പഞ്ഞി (പഞ്ഞി വെച്ച കോട്ടൺ‌ ബഡ്) താങ്കളുടെ മൂക്കിൽ വെയ്ക്കാൻ പോകുകയാണ്. അസ്വാസ്ഥ്യം ഉണ്ടാകാം, പക്ഷെ വേദന ഉണ്ടാവുകയില്ല.

This is to test for coronavirus

ഇത് കൊറോണ വൈറസ് ഉണ്ടോ എന്ന് പരിശോധിക്കാനാണ്

Tilt your head back

തല പുറകിലേക്ക് ചാരുക

If coronavirus positive, we call your phone by tomorrow.

 

If coronavirus negative, we send you SMS after 3 days

താങ്കൾക്ക് കൊറോണ വൈറസ് അസുഖം ഉള്ളതായി പരിശോധനാ ഫലം ലഭിക്കുകയാണെങ്കിൽ നാളെ ഫോണിൽ വിളിച്ചു അറിയിക്കുന്നതാണ്.

 

അസുഖം ഇല്ല എന്നതാണ് പരിശോധനാ ഫലമെങ്കിൽ 3 ദിവസം കഴിഞ്ഞ് ഫോണിൽ എസ് എം എസ് ആയി അറിയിക്കുന്നതാണ്.

Later, you will do an X-ray

പിന്നെ താങ്കൾക്ക് എക്സ്-റേ പരിശോധന നടത്തുന്നതാണ്.

There is no sign of infection on your X-ray

എക്സ്-റേ പരിശോധനയിൽ താങ്കൾക്ക് വൈറസ് അണുബാധയുള്ളതായി കാണുന്നില്ല.

You can go back soon.

താങ്കൾക്ക് അടുത്ത് തന്നെ തിരിച്ച് പോകാം

Anchor 7

Wait here, do not leave this area

ഇവിടെ കാത്തിരിക്കുക,  ഇവിടെ നിന്ന് വെളിയിൽ പോകാതിതിരിക്കുക.

You have to stay in the hospital for a few days

താങ്കൾക്ക് ആശുപത്രിയിൽ കുറച്ചു ദിവസം കഴിയേണ്ടിവരും.

I'll give you medicine to make you feel better

താങ്കൾക്ക് സുഖം തോന്നാൻ മരുന്ന് തരുന്നതാണ്.

You must not work for next 5 days.

(See sidebar for more translation on quarantine measures)

താങ്കൾ ഇനി 5 ദിവസം ജോലിക്ക് പോകരുത്.

(ബാക്കിയുള്ള ക്വാറൻടൈൻ നിബന്ധനകൾക്ക് സൈഡ് ബാർ നോക്കുക)

You must come back if you have problems with breathing.

 

You must come back if you do not recover completely after 5 days

താങ്കൾക്ക് എപ്പോഴെങ്കിലും ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടായാൽ തിരിച്ച് ഇവിടെ വരേണ്ടതാണ്.

 

താങ്കൾ 5 ദിവസത്തിനുള്ളിൽ പൂർണ്ണ സൌഖ്യം പ്രാപിച്ചില്ലെങ്കിൽ തിരിച്ച് ഇവിടെ വരേണ്ടതാണ്.

Read the handout carefully

കൈയിൽ തന്നിരിക്കുന്ന ലഘുരേഖ (ഹാൻഡ് ഔട്ട്) ശ്രദ്ധയോടുകൂടി വായിക്കുക

Thank you

നന്ദി, nanni

Anchor 8

You have tested positive for coronavirus.

ചെയ്ത പരിശോധനയിൽ താങ്കൾക്ക്
കൊറോണ അസുഖം ഉള്ളതായി കണ്ടു (ഫലം
പോസിറ്റീവാണ്)

We will take you to the hospital.

ഞങ്ങൾ താങ്കളെ ഹോസ്‍പിറ്റലിൽ
(ആശുപത്രിയിൽ) കൊണ്ട് പോകും

We will transfer you to an isolation facility.

ഞങ്ങൾ താങ്കളെ ഒരു ഐസൊലേഷൻ
സ്ഥാപനത്തിലേക്ക് (ആരുമായും
സമ്പർക്കമില്ലാതെ ഒറ്റക്ക് താമസിക്കേണ്ട
സ്ഥലത്തേക്ക്) മാറ്റുന്നതാണ്

bottom of page